സംവരണ വിഷയത്തിൽ പ്രതിഷേധം.. സെക്രട്ടേറിയറ്റിന്‍റെ മൂന്നാം നിലയിൽനിന്ന് ചാടി ഡെപ്യൂട്ടി സ്പീക്കർ..ഒടുവിൽ വലയിൽ…
സംവരണ വിഷയത്തിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിന്‍റെ മൂന്നാം നിലയിൽ നിന്ന് ചാടി മഹാരാഷ്ട്ര ഡെപ്യൂട്ടി സ്പീക്കർ നർഹരി സിർവാൾ. ഡെപ്യൂട്ടി സ്പീക്കറോടൊപ്പം മറ്റ് മൂന്ന് നിയമസഭാംഗങ്ങളും മുകളിൽ നിന്നും താഴേക്ക് ചാടിയിരുന്നു.മഹാരാഷ്‌ട്ര സെക്രട്ടേറിയറ്റിന്റെ മൂന്നാം നിലയില്‍ നിന്നാണ് എൻസിപി (അജിത് പവാര്‍ വിഭാഗം) എംഎൽഎയായ നർഹരി സിർവാൾ താഴേക്ക് ചാടിയത്. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ കെട്ടിടത്തില്‍ ഫയർഫോഴ്സ് നേരത്തെ സ്ഥാപിച്ചിരുന്ന സുരക്ഷാവലയിൽ കുരുങ്ങിയതിനാല്‍ കൂടുതല്‍ പരുക്കുകളില്ലാതെ ഇവർ രക്ഷപ്പെട്ടു.
പട്ടികവർഗ സംവരണ വിഭാഗത്തിൽ, ദംഗർ സമുദായത്തെ ഉൾപ്പെടുത്തിയതിനെതിരെ വിവിധ ആദിവാസി വിഭാഗങ്ങൾ നിയമസഭാ അംഗങ്ങളുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു വരുകയായിരുന്നു. ഇതിനിടെയാണ്അപ്രതീക്ഷിതമായി ഡപ്യൂട്ടി സ്പീക്കറും സംഘവും എടുത്തുചാടിയത്. ദംഗർ വിഭാഗത്തെ പട്ടികവർഗ സംവരണത്തിൽ നിന്ന് മാറ്റണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.