പിണറായി വിജയന് ഓര്‍മ്മപ്പിശക്….മറുപടിയുമായി കെഎസ്ഇബി മുൻ ചെയർമാൻ ബി. അശോക്….

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ വിമർശനത്തിൽ മറുപടിയുമായി കെഎസ്ഇബി മുൻ ചെയർമാൻ ബി അശോക്. പിണറായി വിജയൻ്റെ വിമർശനം ഓർമ്മ പിശക് കൊണ്ട് ആയിരിക്കാം എന്ന് ബി അശോക് വ്യക്തമാക്കി. ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതിൽ ഉദ്യോഗസ്ഥ വീഴ്ച ഇല്ല. കരാറുമായി ബന്ധപ്പെട്ട എല്ലാ രേഖകളും മുന്നിലുണ്ട്. വസ്തുതകൾ മനസ്സിലാക്കാതെയാണ് ദീർഘകാല കരാർ റദ്ദാക്കിയതിൽ പ്രതിപക്ഷ നേതാവിന്റെ വിമർശനം എന്നും ബി അശോക് വിമർശിച്ചു.



