സംസ്ഥാന സ്‌കൂൾ കലോത്സവം ഡിസംബറിൽ നടക്കില്ല..തീയതിയിൽ മാറ്റം..കാരണം….

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ തീയതിയില്‍ മാറ്റം.കലോത്സവം ഡിസംബര്‍ 3 മുതല്‍ തിരുവനന്തപുരത്തു വെച്ച് നടത്താനായിരുന്നു നേരത്തെയുള്ള തീരുമാനം.എന്നാൽ 2025 ജനുവരി ആദ്യവാരം മാത്രമേ കലോത്സവം നടത്തുകയുള്ളെന്ന് അധികൃതര്‍ അറിയിച്ചു. തിയതി പിന്നീട് അറിയിക്കും. നാഷണല്‍ അച്ചീവ്മെന്റ് സര്‍വേ (NAS) പരീക്ഷകള്‍ നടക്കുന്ന പശ്ചാതലത്തിലാണ് തിയതിയില്‍ മാറ്റം വരുത്തിയത്.

അതേസമയം കലോത്സവ മാനുവലില്‍ ഇത്തവണ ഭേദഗതി വരുത്തിയിട്ടുണ്ട്. തദ്ദേശീയ നൃത്തരൂപങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ ഭേദഗതി. അഞ്ച് ഇനങ്ങളാണ് ഇത്തരത്തില്‍ ഉള്‍പ്പെടുത്തിയത്. കിര്‍ത്താഡ്സ് ഡയറക്ടറില്‍നിന്ന് തേടിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആദിവാസി നൃത്തരൂപങ്ങള്‍ മത്സരയിനങ്ങളാക്കി തിങ്കളാഴ്ച ഉത്തരവ് പുറപ്പെടുവിച്ചത്.മാവിലരുടെയും മലവേട്ടുവരുടെയും മംഗലംകളി, പണിയ നൃത്തം (കമ്പളകളി, വട്ടക്കളി), ഇരുള നൃത്തം (ആട്ടം പാട്ടം), പളിയനൃത്തം, മലപ്പുലയരുടെ ആട്ടം എന്നിവയാണ് പുതിയതായി ഉള്‍പ്പെടുത്തിയ മത്സരയിനങ്ങൾ.

Related Articles

Back to top button