യൂണിയൻ ഷെഡിൽ കയറി പരസ്യ മദ്യപാനം, തടഞ്ഞ ചുമട്ടുതൊഴിലാളിക്ക് മർദ്ദനം, 4 പേർ അറസ്റ്റിൽ

തിരുവനന്തപുരം: ചുമട്ടുതൊഴിലാളിയെ ട്രേഡ് യൂണിയൻ ഷെഡിൽ അതിക്രമിച്ചു കയറി ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ നാല് പേരെ വഞ്ചിയൂർ പൊലീസ് അറസ്റ്റ് ചെയ്തു. മാനവനഗർ സ്വദേശിയും ചുമട്ടുതൊഴിലാളിയുമായ രാധാകൃഷ്ണൻ (56) ആണ് ആക്രമണത്തിന് ഇരയായത്. വള്ളക്കടവ് സ്വദേശി സൂരജ്, പേട്ട സ്വദേശി സതീഷ്, വള്ളക്കടവ് സ്വദേശി ലിജിത്, ചാക്ക സ്വദേശി സുജു എന്നിവരാണ് പൊലീസ് പിടിയിലായത്. വഞ്ചിയൂർ മാനവനഗറിലുള്ള ചുമട്ടുതൊഴിലാളി യൂണിയൻ ഷെഡിൽ പ്രതികൾ സ്ഥിരമായി കയറി മദ്യപിക്കാറുണ്ടായിരുന്നു. ഇതിനെത്തുടർന്ന് വെയ്റ്റിങ് ഷെഡ് പൂട്ടിയിട്ടതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചതെന്നും പൊലീസ് പറയുന്നത്.

Related Articles

Back to top button