പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരിൽ 16-കാരിക്ക് നേരെ പീഡനം….

പാലക്കാട്: ബാധ ഒഴിപ്പിക്കലിന്റെ പേരിൽ പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ മലപ്പുറം സ്വദേശി പോലീസിന്റെ പിടിയിലായി. മലപ്പുറം പൂക്കോട്ടൂർ വാഴയിൽ വീട്ടിൽ എം. സിറാജാണ് പാലക്കാട് ചിറ്റൂരിൽ വെച്ച് പോലീസ് പിടിയിലായത്. ഫാം നോക്കിനടത്താനെന്ന വ്യാജേന ചിറ്റൂരിലെത്തിയ സിറാജ്, തന്റെ പെൺസുഹൃത്തിന്റെ 16 വയസ്സുള്ള മകളെ പീഡനത്തിനിരയാക്കുകയായിരുന്നു എന്നാണ് കേസ്.
പെൺകുട്ടിക്ക് പ്രേതബാധയുണ്ടെന്നും ഇത് എത്രയും വേഗം ഒഴിപ്പിച്ചില്ലെങ്കിൽ കുടുംബത്തിന് വലിയ ആപത്ത് സംഭവിക്കുമെന്നും സിറാജ് പെൺകുട്ടിയുടെ കുടുംബത്തെ വിശ്വസിപ്പിക്കുകയായിരുന്നു. തുടർന്ന് ബാധ ഒഴിപ്പിക്കാനെന്ന പേരിൽ പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചിറ്റൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയായ സിറാജിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.



