കലാശക്കൊട്ടിനിടെ പ്രധാനമന്ത്രിയുടെ ചിത്രത്തിൽ ചവിട്ടി മുദ്രാവാക്യം…. 10 വിദ്യാർത്ഥികൾക്കെതിരെ…

പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ചെന്ന പരാതിയിൽ വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്തു. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിന്റെ കലാശക്കൊട്ടിനിടെ പ്രധാനമന്ത്രിയുടെ ചിത്രത്തിൽ ചവിട്ടി അധിക്ഷേപിച്ചു എന്നാണ് പരാതി. സംഭവത്തിൽ മണ്ണാർക്കാട് എംഇഎസ് കോളേജിലെ 10 വിദ്യാർത്ഥികൾക്കെതിരെയാണ് മണ്ണാർക്കാട് പൊലീസ് കേസെടുത്തിരിക്കുന്നത്. എംഎസ്എഫ്, എസ്എഫ്ഐ പ്രവർത്തകരാണ് പ്രധാനമന്ത്രിയെ അധിക്ഷേപിച്ചതെന്ന് കാണിച്ച് ബിജെപി നേതൃത്വം രംഗത്തു വന്നിരുന്നു. കലാശക്കൊട്ടിനിടെ മോദിയുടെ ഫോട്ടോയിൽ ചവിട്ടിനിന്ന് വിദ്യാർത്ഥികൾ മുദ്രാവാക്യം വിളിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ ദൃശ്യങ്ങൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടി ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡന്റ് നൽകിയ ഔദ്യോഗിക പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

Related Articles

Back to top button