ജറുസലേമിൽ സൈറൺ മുഴങ്ങി..ഇറാൻ മിസൈൽ ആക്രമണം നടത്തിയെന്ന് ഇസ്രയേൽ..നിരവധിയാളുകൾ കൊല്ലപ്പെട്ടു…

ഇസ്രയേലിൽ മിസൈൽ ആക്രമണം നടന്നതായി റിപ്പോർട്ട്. നിരവധി പേർ മരിച്ചതായാണ് റിപ്പോർട്ട്.ഇസ്രയേലിന് നേരെ മിസൈൽ ആക്രമണത്തിന് ഇറാൻ പദ്ധതിയിടുന്നുവെന്ന അമേരിക്കൻ മുന്നറിയിപ്പിന് പിന്നാലെയാണ് ആക്രമണം. ഇറാൻ മിസൈൽ ആക്രമണം നടത്തിയതായി ഇസ്രയേൽ സ്ഥിരീകരിച്ചട്ടുണ്ട്.എന്നാൽ ആക്രമണം നടത്തിയെന്ന് ഇറാൻ ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം ഇസ്രയേൽ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്തുടനീളം അപായ സൈറൺ മുഴങ്ങിയതായും വിവരങ്ങൾ പുറത്തുവരുന്നു. സൈന്യം നല്‍കുന്ന സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നാണ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇസ്രയേല്‍ ജനതയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

Related Articles

Back to top button