എയർഗൺ ഉപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാക്കൾ; രണ്ട് പേർ പിടിയിൽ

പത്തനംതിട്ടയിൽ എയർഗൺ ഉപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാക്കൾ. 19 വയസ്സുള്ള രണ്ട് യുവാക്കളും 17കാരനും ആണ് കോന്നി ചന്തയ്ക്ക് സമീപമാണ് മദ്യലഹരിയിൽ എയർഗൺ ഉപയോഗിച്ച് യുവാക്കൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഇവരെ കോന്നി പോലീസ് കസ്റ്റഡിയിലെടുത്തു. ഒരാൾ മുങ്ങി. യുവാക്കൾ ഓട്ടോ തൊഴിലാളികളെ മർദിക്കുകയും അസഭ്യം പറയുകയും ചെയ്തതായാണ് പരാതി. വൈകിട്ട് ആറരയോടെയാണ് സംഭവം. ഓട്ടോ സ്റ്റാൻഡിനു സമീപം ബൈക്ക് പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്. തർക്കത്തിന് പിന്നാലെ യുവാക്കൾ എയർഗൺ എടുത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.

Related Articles

Back to top button