എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ…..

തിരുവനന്തപുരം: ബെംഗളുരുവിൽ നിന്നും കേരളത്തിലേക്ക് സ്വകാര്യ ബസിൽ കടത്തിക്കൊണ്ടുവന്ന എംഡിഎംയുമായി യുവാക്കൾ പിടിയിലായി. കൊല്ലം കല്ലുംതാഴം സ്വദേശി അബ്ദുൽ മനാഫ് (32), കരിക്കോട് സ്വദേശി സുനീർ.എസ് (28) എന്നിവരെയാണ് പിടികൂടിയത്.

അമരവിള ചെക്പോസ്റ്റിൽ അന്തർ സംസ്ഥാന വാഹനങ്ങൾ പരിശോധിക്കവേ, കൊല്ലത്തേക്ക് വന്ന വോൾവോ ബസിൽ യാത്രക്കാരായിരുന്ന യുവാക്കളിൽ നിന്നാണ് 4.042 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. വാഹന ഇടപാടു നടത്തുന്ന ഇവർ ബെംഗളൂരുവിൽ നിന്ന് തിരികെ വരുന്ന വഴി സ്വന്തം ഉപയോഗത്തിന് കൊണ്ടുവന്നതാണെന്നാണ് എക്സൈസിനോട് പറഞ്ഞത്.

Related Articles

Back to top button