യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ വിമര്‍ശിച്ച് യൂത്ത് ലീഗ്…

തിരൂരങ്ങാടി മണ്ഡലത്തില്‍ കെഎസ്ആര്‍ടിസി പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയുടെ ഫ്ളാഗ്ഓഫിനിടെ സമാന്തരമായി ഫ്ളാഗ് ഓഫ് സംഘടിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ വിമര്‍ശിച്ച് യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് യു എ റസാക്. പ്രിയദര്‍ശിനി പദ്ധതി ജനങ്ങള്‍ ആഘോഷമാക്കുമ്പോൾ ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ പേരില്‍ വിവാദമാക്കാന്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചുവെന്ന് യു എ റസാക് കുറ്റപ്പെടുത്തി.
മലപ്പുറം തിരൂരങ്ങാടി മണ്ഡലത്തില്‍ കെഎസ്ആര്‍ടിസി സൗജന്യ യാത്ര പദ്ധതിയുടെ ഫ്‌ലാഗ്ഓഫ് നടത്തിയതില്‍ പോരായ്മ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു യൂത്ത് കോണ്‍ഗ്രസിന്‍റെ സമാന്തര ഫ്ലാഗ് ഓഫ്. എംഎല്‍എ ഫ്‌ലാഗ് ഓഫ് ചെയ്ത പരിപാടിക്ക് മുഖ്യമന്ത്രിയുടെ ചിത്രമുള്ള ഫ്‌ളക്സ് പോലും വെയ്ക്കാതെ അവഹേളിച്ചുവെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചത്.



