കോഴിക്കോട്ട് മലേറിയ; പ്രതിരോധ നടപടി തുടങ്ങി ആരോഗ്യവകുപ്പ്

കോഴിക്കോട് ജില്ലയിൽ മലേറിയ (മലമ്പനി) റിപ്പോർട്ട് ചെയ്തു. തിക്കോടിയിൽ ഇതരസംസ്ഥാന തൊഴിലാളിക്കാണ് രോഗം. ആരോഗ്യവകുപ്പ് പ്രതിരോധ നടപടി തുടങ്ങി.
പനിയോടൊപ്പം ശക്തമായ കുളിരും, തലവേദനയും പേശി വേദനയുമാണ് പ്രാരംഭ ലക്ഷണം. വിറയലോടുകൂടി ആരംഭിച്ച് ശക്തമായ പനിയും കുളിരും ദിവസേനയോ, ഒന്നിടവിട്ടുള്ള ദിവസങ്ങളിലോ മൂന്നുദിവസം കൂടുമ്പോഴോ ആവർത്തിക്കുന്നത് മലമ്പനിയുടെ മാത്രം പ്രത്യേക ലക്ഷണമായി കരുതാം. ഇതോടൊപ്പം മനംപുരട്ടൽ, ഛർദ്ദി, ചുമ, ത്വക്കിലും കണ്ണിലും മഞ്ഞ നിറം എന്നിവയും ഉണ്ടാകാം. പനി, ശക്തമായ തലവേദന എന്നീ ലക്ഷണങ്ങൾ മാത്രമായും മലമ്പനി കാണാറുണ്ട്.



