ആൽപ്പാറ വ്യൂ പോയിൻ്റിൽ കാൽവഴുതി കൊക്കയിലേക്ക് വീണു….യുവാവിന് ദാരുണാന്ത്യം

പാൽക്കുളം മേടിന് സമീപമുള്ള ആൽപ്പാറ വ്യൂ പോയിന്റിൽ കാൽവഴുതി കൊക്കയിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം. ആൽപ്പാറ വെട്ടിക്കൽ ആൽബിൻ ദേവസ്യ ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയായിരുന്നു അപകടമുണ്ടായത്.
പുലർച്ചെ മറ്റ് രണ്ട് ബന്ധുക്കൾക്കൊപ്പം വ്യൂ പോയിന്റ് സന്ദർശിക്കാനെത്തിയതായിരുന്നു ആൽബിൻ. ഫോട്ടോയെടുത്ത ശേഷം തിരികെ ഇറങ്ങുന്നതിനിടെ, കുത്തനെയുള്ള പാറക്കെട്ടിലൂടെ ഇറങ്ങാൻ ശ്രമിച്ച ആൽബിൻ കാൽവഴുതി കൊക്കയിലേക്ക് വീഴുകയായിരുന്നു. വിവരമറിഞ്ഞ് ഇടുക്കിയിൽനിന്ന് എത്തിയ ഫയർഫോഴ്സും കഞ്ഞിക്കുഴി പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.



