ചിന്ത ജെറോമിൻ്റെ പിഎച്ച്ഡി വിവാദം…അന്വേഷണം ആരംഭിച്ച് അഞ്ചംഗ സിന്‍ഡിക്കേറ്റ് ഉപസമിതി

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോമിന്റെ പിഎച്ച്ഡി വിവാദത്തില്‍ അന്വേഷണം ആരംഭിച്ച് അഞ്ചംഗ സിന്‍ഡിക്കേറ്റ് ഉപസമിതി. പ്രബന്ധത്തില്‍ വ്യാപക പിഴവുകളും കോപ്പിയടിയും ഉണ്ടെന്ന ആരോപണമാണ് പരിശോധിക്കുന്നത്. സമിതി പ്രാഥമിക വിവരശേഖരണം ആരംഭിച്ചു എന്നാണ് വിവരം. പ്രബന്ധം ആദ്യഘട്ടത്തില്‍ സര്‍വകലാശാല തലത്തില്‍ പരിശോധിക്കും. സര്‍വകലാശാലയ്ക്ക് പുറത്തുനിന്നുള്ള അക്കാദമിക വിദഗ്ധനും പ്രബന്ധം പരിശോധിക്കുമെന്നാണ് വിവരം. ചിന്ത ജെറോമിന്റെയും ഗൈഡിന്റെയും മൊഴിയെടുക്കുന്നതും പരിഗണനയിലുണ്ട്.



