പട്രോളിങ് ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥന്റെ ഫോൺ പിടിച്ചുവാങ്ങി റോഡിലെറിഞ്ഞ് പൊട്ടിച്ചു…. യുവാവ് അറസ്റ്റിൽ

ഹൈവേ പട്രോളിങ് ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥന്റെ ഫോൺ തട്ടിപ്പറിച്ച് നശിപ്പിച്ചെന്ന പരാതിയിൽ യുവാവിനെ അറസ്റ്റ് ചെയ്തത് താമരശ്ശേരി പൊലീസ്. ബാലുശ്ശേരി പൊലീസ് സ്റ്റേഷനിലെ ഹോം ഗാർഡ് പി.ദിനേഷ്, ഹൈവേ പൊലീസിലെ സീനിയർ സിപിഒ സനോജ് കുമാർ എന്നിവരുടെ പരാതിയിലാണ് നടപടി. താമരശ്ശേരി തച്ചംപൊയിൽ സ്വദേശി ഷാഹിദ് അലിയാണ് അറസ്റ്റിലായത്.
ചീനിമുക്ക് ഭാഗത്ത് വെച്ചാണ് സംഭവം. വാഹനം നിർത്തി ഡ്രൈവർ ഫോണിൽ സംസാരിക്കവെ ഇയാൾ അസഭ്യം പറയുകയും വാഹനത്തിന്റെ പിൻ സീറ്റിൽ ഇരുന്ന ദിനേഷിന്റെ 25,000 രൂപ വില വരുന്ന മൊബൈൽ ഫോൺ പിടിച്ചുവാങ്ങി റോഡിലെറിഞ്ഞ് പൊട്ടിക്കുകയുമായിരുന്നു. മോട്ടോർ സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്ന പ്രതിയുടെ ഫോട്ടോ മൊബൈൽ ഫോണിൽ പകർത്തി എന്നാരോപിച്ചാണ് ഇയാൾ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചത്.




