യോഗി ആദിത്യനാഥിന്‍റെ അവകാശവാദം ദുരൂഹം….യോഗിക്ക് മറുപടിയുമായി കോണ്‍ഗ്രസ്….

2027-ൽ നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ സഖ്യം 320 സീറ്റുകൾ മറികടക്കുമെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ അവകാശവാദം ദുരൂഹമാണെന്ന് കോൺഗ്രസ്. വോട്ടർ പട്ടികയിൽ നിന്ന് ഹിന്ദു വോട്ടുകൾ വ്യാപകമായി വെട്ടിമാറ്റപ്പെട്ടുവെന്ന് മുഖ്യമന്ത്രി തന്നെ ആരോപിക്കുമ്പോൾ, എങ്ങനെയാണ് 320 സീറ്റുകൾ നേടുമെന്ന് ഇത്ര ഉറപ്പോടെ പറയാനാകുന്നതെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര ചോദിച്ചു. ലഖ്‌നൗവിൽ നടന്ന സമ്മിറ്റിൽ സംസാരിക്കവെയാണ് 403 അംഗ നിയമസഭയിൽ എ.ൻ.ഡിഎ സഖ്യം 320-ലധികം സീറ്റുകൾ നേടി തുടർച്ചയായ മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന് യോഗി ആദിത്യനാഥ് ആത്മവിശ്വാസം പ്രകടിപ്പിച്ചത്. ഇതിന് പിന്നാലെയാണ് ഡൽഹിയിൽ മാധ്യമങ്ങളെ കണ്ട പവൻ ഖേര രൂക്ഷവിമർശനവുമായി രംഗത്തെത്തിയത്.

Related Articles

Back to top button