‘ബസിന് കാശില്ലാത്ത സ്ത്രീകള്‍ കുട്ടികളെ പ്രൈവറ്റ് സ്‌കൂളിലേക്ക് വിടുന്നു’… ഗതാഗതമന്ത്രി

തിരുവനന്തപുരം: വിവാദ പരാമര്‍ശവുമായി ഗതാഗത വകുപ്പ് മന്ത്രി സി പി ജോണ്‍. ബസില്‍ യാത്ര ചെയ്യാന്‍ പോലും പണമില്ലാത്ത സ്ത്രീകള്‍ കുട്ടികളെ ഫീസ് നല്‍കേണ്ട സ്വകാര്യ സ്‌കൂളുകളിലേക്കാണ് അയക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെ ചില ജീവിതശൈലികളും തിരഞ്ഞെടുപ്പുകളും തന്നെ അതിശയിപ്പിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ സ്‌കൂളുകളില്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുമ്പോഴും ഫീസ് നല്‍കേണ്ട സ്വകാര്യ സ്‌കൂളുകളിലേക്ക് കുട്ടികളെ ചേര്‍ക്കുന്ന പ്രവണതയാണ് കാണുന്നതെന്ന് മന്ത്രി വിമര്‍ശിച്ചു.

അതേ കുടുംബങ്ങളിലെ അംഗങ്ങള്‍ ചികിത്സയ്ക്കായി സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്ന സാഹചര്യമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “ഇതേ സ്ത്രീ അച്ഛനെയും ഭര്‍ത്താവിനെയും കൊണ്ട് സര്‍ക്കാര്‍ ആശുപത്രിയിലെ വരാന്തയില്‍ കിടക്കുന്നു. കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റം എന്നെ അതിശയിപ്പിക്കുന്നു. സ്വകാര്യ ആശുപത്രിയില്‍ നല്‍കാന്‍ പണമില്ല. ബസ് വന്നാല്‍ കാശ് കുറഞ്ഞ ട്രാന്‍സ്‌പോര്‍ട്ടില്‍ തള്ളിക്കയറും. പ്രിയദര്‍ശിനി സര്‍വീസ് വന്നപ്പോള്‍ സ്വകാര്യ ബസ് വിട്ട് ആളുകള്‍ അതില്‍ തിക്കിത്തിരക്കി യാത്ര ചെയ്തത് സ്വകാര്യ ബസിനോടുള്ള വിരോധമോ എന്നോടുള്ള സ്‌നേഹമോ കൊണ്ടല്ല; കുടുംബിനികളുടെ കയ്യില്‍ കാശില്ലാത്തത് കൊണ്ടാണ്,” എന്ന് മന്ത്രി പറഞ്ഞു.

Related Articles

Back to top button