തിരുവനന്തപുരത്ത് വീണ്ടും കാട്ടാന ആക്രമണം…

തിരുവനന്തപുരം: കേരള- തമിഴ്നാട് അതിര്‍ത്തി പ്രദേശമായ പത്തുകാണിയിലും പരിസരപ്രദേശങ്ങളിലുമുള്ള ആദിവാസി മേഖലകളില്‍ കാട്ടാന ശല്യം രൂക്ഷമാകുന്നു. വനമേഖലയ്ക്ക് പുറത്തും ജനവാസ കേന്ദ്രങ്ങളിലേക്കിറങ്ങി കാട്ടാനക്കൂട്ടം വന്‍തോതില്‍ കൃഷി നശിപ്പിക്കുന്നത് മലയോരവാസികളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഇന്നലെ പുലര്‍ച്ചെ കല്ലറവയല്‍ ആദിവാസിമേഖലയിലിറങ്ങിയ കാട്ടാനകള്‍ കമുക്, തെങ്ങ് തുടങ്ങിയ നിരവധി വിളകള്‍ വ്യാപകമായി പിഴുതെറിഞ്ഞു.
പ്രദേശവാസിയായ കൃഷ്ണന്‍കാണിയുടെ തോട്ടത്തിലാണ് ഏറ്റവുമധികം നാശനഷ്ടമുണ്ടായത്. കഴിഞ്ഞ രാത്രി മേലേക്കട്ടുവാ ഭാഗത്തുനിന്നെത്തിയ കാട്ടാനക്കൂട്ടം കമുക്, കുരുമുളക് തുടങ്ങിയ ആദായവിളകളും പൂര്‍ണ്ണമായി നശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടുവര്‍ഷമായി പ്രദേശത്ത് കാട്ടാനശല്യം അസഹനീയമായി തുടരുകയാണെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നു.



