ഇറാനെ തകർത്തെറിയണോ അതോ കരാറിലെത്തണോ….യു.എന്നിൽ മുന്നറിയിപ്പുമായി ട്രംപ്

: ഇറാന്റെ ഭാവി സംബന്ധിച്ച് നിർണായകമായ ഒരു വലിയ തീരുമാനം കൈക്കൊള്ളേണ്ട ഘട്ടത്തിലാണ് താനെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ട്രംപ് ഇറാന് ശക്തമായ മുന്നറിയിപ്പ് നൽകിയത്.

ഇറാനുമായി പുതിയൊരു സമാധാന കരാറിലെത്തി രാജ്യത്തെ പുനർനിർമിക്കാൻ അവസരം നൽകണമോ, അതോ അവരെ പൂർണ്ണമായി തകർത്തെറിയണമോ എന്ന കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകുമെന്ന് ട്രംപ് വ്യക്തമാക്കി. മറ്റ് രാജ്യങ്ങളെയും ജനങ്ങളെയും നശിപ്പിക്കാൻ ഇനിയും അവസരം നൽകാത്ത വിധം ഇറാനെ ഇല്ലാതാക്കാൻ കഴിയും. എന്നാൽ വലിയ ശക്തിയായി ഉയരാൻ സഹായിക്കുന്ന തരത്തിലുള്ള ഒരു കരാറിന് ഇറാൻ തയ്യാറാകണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Back to top button