തിരുവനന്തപുരത്ത് നിന്നും വിവരം കിട്ടി… വയനാട്ടിലെ ഹോം സ്റ്റേയിൽ ആനക്കൊമ്പുകളുമായി യുവാക്കൾ, ലക്ഷ്യം വിൽപ്പന…. പൊക്കി വനംവകുപ്പ്

വയനാട്ടിൽ വില്‍പ്പന നടത്താന്‍ ശ്രമിക്കുന്നതിനിടെ ആനക്കൊമ്പുകളുമായി യുവാക്കള്‍ വനം വകുപ്പിന്റെ പിടിയില്‍. വടക്കനാട് പണയമ്പം തെക്കേകുന്നത്ത് ഷമിന്‍ ഫ്രാന്‍സിസ്(32), ചെതലയം ആറാംമയില്‍ വെട്ടുപാറപ്പുറത്ത് അഭിലാഷ് (44) എന്നിവരാണ് പിടിയില്‍ ആയത്. ഇവരില്‍നിന്ന് ഒരു ജോഡി ആനക്കൊമ്പും ചെറിയ ഒരു കൊമ്പിന്‍ കഷ്ണവും പിടിച്ചെടുത്തു. ഇരുവരുമെത്തിയ വാഹനവും വനവംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇന്ന് ഉച്ചയോടെ ചെതലയം ആറാംമയില്‍ ഹോം സ്റ്റേയില്‍ നിന്നാണ് യുവാക്കള്‍ വനം വകുപ്പിന്‍റെ വലയിലാകുന്നത്. തിരുവനന്തപുരം ഫോറസ്റ്റ് ഇന്റലിജന്‍സ് സെല്ലിന് കിട്ടിയ രഹസ്യ വിവരത്തെത്തുടര്‍ന്നാണ് പരിശോധന നടത്തിയത്.



