‘നീ എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്ന് നോക്കെടാ, ചേട്ടനും അനിയനും കൂടി ചേര്‍ന്നാലും പിണറായി വിജയനെ വിരട്ടാനാവില്ല’

സിഎംആര്‍എല്‍ എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് കേസ് എടുക്കണമെന്ന ഇഡിയുടെ കത്തില്‍ പിണറായിക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെ സാമൂഹിക മാധ്യമക്കുറിപ്പുമായി മുന്‍മന്ത്രി വീണാ ജോര്‍ജ്. ചേട്ടനും അനിയനും കൂടി ചേര്‍ന്നാലും പിണറായി വിജയനെ വിരട്ടാനാവില്ലെന്ന് വീണ ജോര്‍ജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

‘സുപ്രീം കോടതി വരെ തള്ളിയ സ്ഥിതിക്ക് ഒന്നും ചെയ്യാനില്ല എന്ന് തിരിച്ചറിഞ്ഞു ചേട്ടന്‍ അനിയന് ബാറ്റണ്‍ കൈമാറി . ‘നീ എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്ന് നോക്കെടാ ‘ ഇത് കേട്ട പാതി കേള്‍ക്കാത്ത പാതി അനിയന്‍ എടുത്തു ചാടിയിട്ടുണ്ട് . പുതിയ സ്ഥാനലബ്ധിക്കു വരെ കാരണക്കാരായ ചേട്ടനോടും ടീമിനോടുമുള്ള വിശ്വസ്ഥത കാട്ടാനുള്ള അവസരം ആണല്ലോ . ഇത് വല്ലതും അനിയന്റെ ബോസ് അറിയുന്നുണ്ടോ ആവോ ?രാഗാ അറിഞ്ഞാലും ഇല്ലെങ്കിലും എന്ത് ? ഇവിടെ ഭരണം കോണ്‍ഗ്രസ് അല്ലല്ലോ ബി ജെ പി യാണല്ലോ’ -വീണ കുറിപ്പില്‍ പറയുന്നു.

പിണറായിക്കൊപ്പം മകള്‍ ടി.വീണക്ക് എതിരെയും മുന്‍മന്ത്രി മുഹമ്മദ് റിയാസിനെതിരെയും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അന്വേഷണത്തിനായി ക്രൈംബ്രാഞ്ച് എഡിജിപിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ രൂപീകരിക്കും.

Related Articles

Back to top button