കിണറ്റിൽ ചാടിയ യുവതി മരിച്ചു; രക്ഷിക്കാൻ ചാടിയ അമ്മയ്ക്ക് ………..

തളിപ്പറമ്പിൽ കിണറ്റിൽ ചാടിയ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ചവനപ്പുഴ അങ്കണവാടിക്ക് സമീപം കരിയാപ്പത്ത് വീട്ടിൽ ചിത്രലേഖയാണ് മരിച്ചത്. 40 വയസായിരുന്നു. രക്ഷിക്കാൻ ചാടിയ അമ്മ ലക്ഷ്മികുട്ടി(65)ക്ക് ഗുരുതര പരിക്കേറ്റു. ഇവരെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് മാനസികാസ്വാസ്ഥ്യമുള്ള യുവതി കിണറ്റിൽ ചാടിയത്. മണിക്കൂറുകൾക്ക് ശേഷം ഉച്ചതിരിഞ്ഞ് മൂന്നരയോടെയാണ് സംഭവം അയൽ വാസികൾ അറിയുന്നത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് തളിപ്പറമ്പ് അഗ്നിശമന നിലയത്തിൽ നിന്നും എത്തിയ സംഘമാണ് ഇരുവരെയും പുറത്തെടുത്തത്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

Related Articles

Back to top button