ചെങ്ങന്നൂരിൽ ട്രെയിൻ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം…

ചെങ്ങന്നൂർ: ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ പാളം മുറിച്ചുകടക്കുന്നതിനിടെ ജനശതാബ്ദി എക്സ്പ്രസ് ഇടിച്ച് വയോധിക മരിച്ചു. മുളന്തുരുത്തി തുപ്പംപടി സെന്റ് ഓർത്തഡോക്സ് ചർച്ച് അരികുപുറം റോഡിൽ ‘ജന്നത്തിൽ’ കെ.ആർ. രത്ന്നമ്മ (61) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 11.45 ഓടെയായിരുന്നു അപകടം.

ചെങ്ങന്നൂരിലുള്ള സഹോദരന്റെ വീട്ടിലെത്തിയ ശേഷം ചെട്ടിക്കുളങ്ങരയിലുള്ള ബന്ധുവിനെ കാണാനായി ചെങ്ങന്നൂരിൽ നിന്നും മാവേലിക്കരയിലേക്ക് ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു രത്‌നമ്മ. എന്നാൽ സ്റ്റേഷൻ മാറി ചെറിയനാട് ഇറങ്ങാനിടയായി. തുടർന്ന് അടുത്ത ട്രെയിൻ കയറുന്നതിനായി എതിർ പ്ലാറ്റ്ഫോമിലേക്ക് പാളം മുറിച്ചു കടക്കുന്നതിനിടെ, ഇതേ ട്രാക്കിലൂടെ വന്ന ജനശതാബ്ദി എക്സ്പ്രസ് ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

Related Articles

Back to top button