ഷൂട്ടിങ് സംഘത്തിനു നേരെ പാഞ്ഞടുത്ത് അക്രമാസക്തനായി പടയപ്പ… രണ്ട് കാറുകൾക്കും ഒരു ബൈക്കിനും….

മൂന്നാറിലെ സൈല​ന്റ് വാലിയിൽ നിന്ന് ഷൂട്ടിങ് കഴിഞ്ഞ് മടങ്ങുകയായിരുന്ന വാഹനങ്ങൾക്ക് നേരെ പടയപ്പയുടെ ആക്രമണം. വാഹനങ്ങള്‍ക്കിടയിലേക്ക് പടയപ്പ പാഞ്ഞെത്തി നടത്തിയ പരാക്രമത്തി​ന്റെ ഫലമായി രണ്ട് കാറുകള്‍ക്കും ഒരു ബൈക്കിനും കേടുപാടുകള്‍ സംഭവിച്ചു. സീരിയല്‍ ഷൂട്ടിങ് കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇരുപതിലധികം വാഹനങ്ങള്‍ക്കിടയിലേക്കാണ് പടയപ്പ പാഞ്ഞെത്തിയത്. സംഭവം അറിഞ്ഞെത്തിയ വനംവകുപ്പ് പടയപ്പയെ തുരത്തിയോടിക്കുകയായിരുന്നു.

https://googleads.g.doubleclick.net/pagead/ads?client=ca-pub-2075534935907280&output=html&h=327&slotname=4274790928&adk=2529888419&adf=4037580761&pi=t.ma~as.4274790928&w=393&abgtt=7&lmt=1734145251&format=393×327&url=https%3A%2F%2Fmediamangalam.com%2Fwild-tusker-padayappa-charges-on-serial-shooting-teams-vehicle-munnar-drammatic-escape-14-december-2024%2F&host=ca-host-pub-2644536267352236&fwrattr=true&wgl=1&uach=WyJBbmRyb2lkIiwiMTMuMC4wIiwiIiwiMjMwNzZQQzRCSSIsIjExMS4wLjU1NjMuMTE2IixudWxsLDEsbnVsbCwiIixbWyJHb29nbGUgQ2hyb21lIiwiMTExLjAuNTU2My4xMTYiXSxbIk5vdChBOkJyYW5kIiwiOC4wLjAuMCJdLFsiQ2hyb21pdW0iLCIxMTEuMC41NTYzLjExNiJdXSwwXQ..&dt=1734145251618&bpp=1&bdt=1542&idt=-M&shv=r20241212&mjsv=m202412090101&ptt=9&saldr=aa&abxe=1&cookie=ID%3Dd6d23570db6f7497%3AT%3D1718478148%3ART%3D1734143172%3AS%3DALNI_MbihRid4YvO-IBzn6Z0gfJtp572aQ&gpic=UID%3D00000e4ee97f2850%3AT%3D1718478148%3ART%3D1734143172%3AS%3DALNI_MYSGony7nHeMo8Z5wGC5jxaFxZUNA&eo_id_str=ID%3D71fb67e85d952e4d%3AT%3D1734051341%3ART%3D1734143172%3AS%3DAA-AfjY6OyCq3jBm4_1VvrorOIZ1&prev_fmts=0x0%2C393x327%2C393x327%2C393x327&nras=3&correlator=911371537814&frm=20&pv=1&u_tz=330&u_his=1&u_h=895&u_w=393&u_ah=895&u_aw=393&u_cd=24&u_sd=2.75&dmc=4&adx=0&ady=1434&biw=393&bih=754&scr_x=0&scr_y=227&eid=42533202%2C31089325%2C31089328%2C31089330%2C42531706%2C31088249%2C95345966%2C95347433&oid=2&pvsid=356513845158414&tmod=547636166&uas=0&nvt=1&fc=1920&brdim=0%2C0%2C0%2C0%2C393%2C0%2C393%2C754%2C393%2C754&vis=1&rsz=%7C%7Cebr%7C&abl=CS&pfx=0&fu=0&bc=31&bz=1&psd=W251bGwsbnVsbCxudWxsLDNd&ifi=7&uci=a!7&btvi=3&fsb=1&dtd=84

സെലന്റ് വാലി റോഡില്‍ കുറ്റിയാര്‍വാലിക്ക് സമീപം വച്ചായിരുന്നു സംഭവം. വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടതിനാല്‍ കൂടുതല്‍ അപകടം ഒഴിവായി. സംഭവത്തെ തുടര്‍ന്ന് വനംവകുപ്പ് ആര്‍.ആര്‍.റ്റി ഡെപ്യൂട്ടി റേയിഞ്ചറുടെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്തെത്തി പടയപ്പയെ കാട്ടിലേക്ക് തുരത്തി. സമീപകാലമായി പടയപ്പ അക്രമാസക്തനാകുന്നത് ആളുകളില്‍ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്.

ഏതാനും ദിവസങ്ങൾക്ക് മുൻപാണ് മൂന്നാറിലെ ജനവാസ മേഖലയിൽ വീണ്ടും പടയപ്പയെത്തിയത്. ഗൂഡാർവിള എസ്റ്റേറ്റിലെത്തിയ പടയപ്പ വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. ആളുകൾ ബഹളം വച്ചതോടെ തേയിലത്തോട്ടത്തിലേക്ക് മാറിയ പടയപ്പ രാവിലെ ഗൂഡാർവിള എസ്റ്റേറ്റിനും നെറ്റിമുടി എസ്റ്റേറ്റിനും ഇടയിലുള്ള റോഡിലെത്തി. ഏറെ നേരം ഇവിടെ നിലയുറപ്പിച്ച ശേഷം തോട്ടത്തിലേക്ക് മടങ്ങുകയായിരുന്നു.

Related Articles

Back to top button