കേരള മുഖ്യമന്ത്രിയെ ഇന്നറിയാം..

കോൺഗ്രസിലെ മുഖ്യമന്ത്രിയിൽ തീരുമാനം ഇന്ന് തന്നെ. തമിഴ് നാട്ടിലെ സത്യപ്രതിജ്ഞക്ക് പോകുന്നതിനാൽ മല്ലികാർജുന ഖാർഗേയും രാഹുൽ ഗാന്ധിയും നാളെ ഡൽഹിയിൽ ഇല്ല. തീരുമാനം വൈകുന്നത് ദോഷം ആയതിനാൽ ഇന്ന് തന്നെ ധാരണയിൽ എത്താൻ ശ്രമം നടക്കുന്നു. ഇന്ന് വൈകുന്നേരം മല്ലികാർജുൻ ഖാർഗെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ആദ്യ ഘട്ട ചർച്ചയിൽ രാഹുൽ ഗാന്ധി പങ്കെടുക്കുന്നില്ല. വി ഡി സതീശന്‍റെയും രമേശ് ചെന്നിത്തലയുടെയും കെ സി വേണുഗോപാലിന്‍റെയും മനസ്സറിയും.

കെപിസിസി നേതൃത്വം ആർക്കൊപ്പം എന്നറിയാൻ സണ്ണി ജോസഫുമായും ഖാർഗെ സംസാരിക്കും. ഭൂരിപക്ഷ എംഎൽഎമാരുടെ പിന്തുണ കെസിക്കാണ്. അതേസമയം ഘടക കക്ഷികളുടെ പിന്തുണ വി ഡി സതീശനാണ്. സീനിയോറിറ്റി പരിഗണിക്കണമെന്നാണ് ചെന്നിത്തല ആവശ്യപ്പെടുക. ഇതെല്ലാം പരിഗണിച്ച് ഖാർഗെ നൽകുന്ന റിപ്പോർട്ട് പ്രകാരമായിരിക്കും ഹൈക്കമാൻഡ് ഒരു തീരുമാനം എടുക്കുക.

Related Articles

Back to top button