ദിവസങ്ങൾക്ക് മുൻപ് കാണാതായ 52 വയസുകാരനെ വനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ബത്തേരി മൂലങ്കാവ് കൊട്ടനോട് സ്വദേശിയായ 52-കാരനായ മോഹനൻ ആണ് മരിച്ചത്. വീടിനോട് ചേർന്നുള്ള വന്യജീവി സങ്കേതത്തിലെ പൊന്നച്ചൻകൊല്ലി വനമേഖലയിലാണ് മൃതദേഹം കണ്ടെത്തിയത്.കഴിഞ്ഞ മാസം 27-ാം തീയതി വൈകിട്ട് മുതലാണ് മോഹനനെ വീട്ടിൽ നിന്ന് കാണാതായത്. തുടർന്ന് ബന്ധുക്കൾ ബത്തേരി പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് വ്യാപകമായ തിരച്ചിൽ ആരംഭിച്ചിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ വനത്തിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. വിവരം ലഭിച്ചതിനെ തുടർന്ന് ബത്തേരി പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.



