വയനാട് മണ്ണിടിച്ചിൽ….മരണസംഖ്യ ഉയരുന്നു…മണ്ണിനടിയിൽ എത്ര പേർ കുടുങ്ങിയെന്ന് അവ്യക്തം….

വയനാട് കള്ളാടിയിൽ മീനാക്ഷി പാലത്തിനു സമീപമുണ്ടായ മണ്ണിടിച്ചിൽ മരണസംഖ്യ ഉയരുന്നു. മൂന്നുപേർ മരിച്ചതായാണ് റിപ്പോർട്ട്. മരിച്ചവർ അതിഥി തൊഴിലാളികളാണ്. മണ്ണിനടിയിൽ എത്രപേരാണ് കുടുങ്ങിക്കിടക്കുന്നത് എന്ന് സംബന്ധിച്ച് നിലവിൽ വ്യക്തതയില്ല. തുരങ്കപാതയ്ക്ക് വേണ്ടി എടുത്ത മണ്ണ് നിരങ്ങിവന്നാണ് അപകടമുണ്ടായത്. മണ്ണിടിച്ചിലിൽ ഒരു വീടും പള്ളിയും പൂർണമായും തകർന്നു. അതേസമയം, മന്ത്രിമാരായ ടി സിദ്ധീഖും അനിൽ കുമാറും വയനാട്ടിലേക്ക് തിരിച്ചിട്ടിട്ടുണ്ട്. മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച്ച നടത്തിയതിന് ശേഷമാണ് മന്ത്രിമാർ വയനാട്ടിലേക്ക് തിരിച്ചത്. നിലവിൽ പ്രദേശത്ത് കനത്ത മഴ തുടരുകയാണ്.

Related Articles

Back to top button