കോഴി ഫാമിൽ വെള്ളം കയറി….വിൽപനയ്ക്ക് നിർത്തിയിരുന്ന 6300 കോഴികൾ ചത്തു

കനത്ത മഴയിൽ കോഴി ഫാമിൽ വെള്ളം കയറി 6300 കോഴികൾ ചത്തു. ചെറുപുഴയ്ക്ക് സമീപം മീൻതുള്ളിയിലെ സൂര്യ പി.ആർ എന്ന സംരംഭകയുടെ കേരള ചിക്കൻ ഫാമിലാണ് വെള്ളം കയറിയത്. 39 ചാക്ക് കോഴിത്തീറ്റയും ഒഴുകിപ്പോയി.
കുടുംബശ്രീയിൽ നിന്ന് കോഴിക്കുഞ്ഞുങ്ങളെ വാങ്ങി വളർത്തി പൂർണ വളർച്ച എത്തിയശേഷം കുടുംബശ്രീയ്ക്ക് തന്നെ തിരിച്ചു നൽകുന്ന വ്യവസ്ഥയിലായിരുന്നു ഫാം നടത്തിയിരുന്നത്. പുതുതായി തുടങ്ങിയ ഫാമിലെ വിൽപനയ്ക്ക് തയാറായ കോഴികളാണ് ചത്തത്. സംഭവസ്ഥലം ജില്ലാ കലക്ടർ പി. വിഷ്ണുരാജ്, അസിസ്റ്റന്റ് കലക്ടർ സ്വാതി. എസ് എന്നിവരടങ്ങിയ സംഘം സന്ദർശിച്ചു.



