ഉച്ചഭക്ഷണത്തെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ..

ഉച്ചഭക്ഷണത്തെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ ഭാര്യയെ കുത്തിക്കൊന്ന ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ. വണ്ടൂർ പാറശ്ശേരി കുന്നുമ്മൽ ഫസീല (38) ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് കുന്നുമ്മൽ റഷീദിനെ(48) പോലീസ് കസ്റ്റഡിയിലെടുത്തു.
ഉച്ചഭക്ഷണത്തെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായതിന് പിന്നാലെ റഷീദ് കത്തിയെടുത്ത് ഫസീലയെ കുത്തുകയായിരുന്നു. നെഞ്ചിന് താഴെയാണ് ഫസീലയ്ക്ക് കുത്തേറ്റത്. ഗുരുതരമായി പരുക്കേറ്റ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

റഷീദ് സ്ഥിരമായി മദ്യപിച്ചെത്തി ഭാര്യയുമായി വഴക്കിടാറുണ്ടായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. സംഭവസമയത്തും ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഫസീലയുടെ മൃതദേഹം വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്ത് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

Related Articles

Back to top button