പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയിൽ വന്ദേ മാതരമില്ല…. ആലപിച്ചത്…

IIT മദ്രാസിൽ പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയിൽ വന്ദേമാതരം പാടിയില്ല. പാടിയത് ദേശീയഗാനവും തമിഴ് തായ് വാഴ്ത്തും മാത്രം. ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ ഉൾപ്പെടെ പങ്കെടുത്ത പരിപാടിയിലാണ് വന്ദേമാതരം പാടാതിരുന്നത്. വൈകിട്ട് ജയ്ഗോപാൽ ഗരോഡിയ സ്കൂൾ സുവർണ ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത ശേഷമാണ് നരേന്ദ്രമോദി മടങ്ങിയത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചെന്നൈ സന്ദർശനം പൂർത്തിയായി. 13,000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു. ചെന്നൈ മെട്രോ റെയിലിന്റെ രണ്ടാം ഘട്ട സർവീസ് നരേന്ദ്രമോദി ഫ്ളാഗ് ഓഫ് ചെയ്തു. വടപളനിമുതൽ പൂനമല്ലി വരെയാണ് പുതിയ ലൈൻ.

Related Articles

Back to top button