നിരാശപ്പെടുത്തി സഞ്ജു…വെസ്റ്റ് ഇന്‍ഡീസിനെതിരെ മൂന്നാം ടി20യില്‍ ഇന്ത്യക്ക് മികച്ച തുടക്കം

വെസ്റ്റ് ഇന്‍ഡീസിനെതിരെ മൂന്നാം ടി20യില്‍ സഞ്ജു സാംസണ്‍ മൂന്ന് റണ്‍സെടുത്ത് മടങ്ങി. സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പവര്‍ പ്ലേ മുതലാക്കാന്‍ ഇന്ത്യക്ക് സാധിച്ചു. ഇന്‍ഡോര്‍ ഹോള്‍ക്കര്‍ സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ എട്ട് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സെടുത്തിട്ടുണ്ട്. 18 പന്തില്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ അഭിഷേക് ശര്‍മ (26 പന്തില്‍ 67), ഇഷാന്‍ കിഷന്‍ (16 പന്തില്‍ 31) എന്നിവരാണ് ക്രീസില്‍. ഷമാര്‍ ജോസഫ് വിന്‍ഡീസിന് വേണ്ടി ഒരു വിക്കറ്റ് വീഴ്ത്തി.

ആറ് പന്ത് മാത്രമായിരുന്നു സഞ്ജുവിന് ആയുസ്. രണ്ടാം ഓവറില്‍ ഷമാറിന്റെ പന്തില്‍ മീഡ് വിക്കറ്റില്‍ കാമില്‍ പൂരാന് ക്യാച്ച് നല്‍കിയാണ് സഞ്ജു മടങ്ങുന്നത്. തുടര്‍ന്ന് ക്രീസില്‍ ഒത്തുചേര്‍ന്ന അഭിഷേക് – കിഷന്‍ സഖ്യം അടി തുടര്‍ന്നു. ഇരുവരും ഇതുവരെ 102 റണ്‍സ് ചേര്‍ത്തിട്ടുണ്ട്. അഭിഷേക് ആറ് സിക്‌സും അഞ്ച് ഫോറും നേടി. കിഷന്റെ അക്കൗണ്ടില്‍ ആറ് ബൗണ്ടറികളുണ്ട്.

Related Articles

Back to top button