നെടുമ്പാശ്ശേരി വാഹനാപകടം…ബാറുകള്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം നല്‍കി എക്‌സൈസ് മന്ത്രി എം ലിജു…

കൊച്ചി: നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ ബാറുകള്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം നല്‍കി എക്‌സൈസ് മന്ത്രി എം ലിജു. മൂന്ന് വിദ്യാര്‍ത്ഥികളെ കാറിടിച്ച് കൊലപ്പെടുത്തിയ 19 കാരന്‍ വിവിധ ബാറുകളില്‍ നിന്നായി മദ്യപിച്ചിരുന്നെന്ന് കണ്ടെത്തിയതോടെയാണ് നടപടി. 19 കാരന് നിയമവിരുദ്ധമായി മദ്യം നല്‍കിയ ബാറുകള്‍ തിരിച്ചറിഞ്ഞ് കേസെടുക്കാനാണ് നടപടി. കേരളത്തിലെ നിയമപ്രകാരം 23 വയസ്സാണ് മദ്യം വാങ്ങാനുള്ള കുറഞ്ഞ പ്രായം. എക്‌സൈസ് കമ്മീഷണര്‍ക്കും എറണാകുളം ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ക്കുമാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.



