വിരാട് കോലിയുടെ റെക്കോര്‍ഡ് തകര്‍ത്ത് മാറ്റ് റെന്‍ഷോ…

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഡര്ബന് ടെസ്റ്റില്‍ കരിയറിലെ മികച്ച പ്രകടനമായ 190 റണ്‍സ് നേടിയിരുന്നു ഓസ്ട്രേലിയന്‍ ബാറ്റര്‍ മാറ്റ് റെന്‍ഷോ. ഇതോടെ ഒരു റെക്കോഡും റെന്‍ഷോയുടെ പേരിലായി. ഒരു ടെസ്റ്റ് ഇന്നിംഗ്സില്‍ വാലറ്റക്കാരായ ബാറ്റ്സ്മാന്മാര്ക്കൊപ്പം ചേര്‍ന്ന് ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന വിരാട് കോലിയുടെ 10 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് റെന്‍ഷോ തകര്‍ത്തത്. കിംഗ്സ്മീഡില്‍ നടന്ന മത്സരത്തിന്റെ ഒന്നാം ഇന്നിംഗ്സില്‍ 8 മുതല്‍ 11 വരെയുള്ള നമ്പറുകളില്‍ ക്രീസിലെത്തിയ താരങ്ങള്‍ക്കൊപ്പം മാത്രം 174 റണ്‍സാണ് റെന്‍ഷോ കൂട്ടിച്ചേര്‍ത്തത്. റെന്‍ഷോയുടെ ഈ അവിസ്മരണീയ പ്രകടനത്തിന്റെ കരുത്തില്‍ ഒരു ഘട്ടത്തില്‍ 124 റണ്‍സിന് 6 വിക്കറ്റ് എന്ന നിലയില്‍ തകര്‍ച്ചയിലായിരുന്ന ഓസ്ട്രേലിയ 390 റണ്‍സെന്ന ശക്തമായ സ്കോറിലെത്തി.



