ജോൺ ബ്രിട്ടാസ് എംപിയെ ആശുപതിയിൽ പ്രവേശിപ്പിച്ചു…

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിനിടെ പൊലീസ് കസ്റ്റഡിയിലെടുത്ത ജോൺ ബ്രിട്ടാസ് എംപിയെ ആശുപതിയിൽ പ്രവേശിപ്പിച്ചു. ദില്ലി ആർഎംഎൽ ആശുപതിയിലാണ് പ്രവേശിപ്പിച്ചത്. സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി ആശുപതിയിൽ എത്തി ബ്രിട്ടാസിനെ സന്ദർശിച്ചു. നെഞ്ചിലേറ്റ പരിക്കുകൾ പരിശോധിക്കുന്നതിനായി എക്സ്-റേ, സ്കാനിംഗ് എന്നിവക്ക് ബ്രിട്ടാസിനെ വിധേയനാക്കി. പൊലീസ് തന്നെ ക്രൂരമായി മർദ്ദിച്ചെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞിരുന്നു. നാല് പൊലീസുകാരാണ് ആക്രമണത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

സീറ്റിനടിയിലേക്ക് തള്ളിയിട്ട് മുഖം അമര്‍ത്തി മർദ്ദിക്കുകയായിരുന്നുവെന്നും എംപിയാണെന്ന് പറഞ്ഞിട്ട് പോലും മർദ്ദിക്കുകയായിരുന്നുവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ബ്രിട്ടാസിന് ദേഹാസ്വാസ്ഥ്യമുണ്ടായി. ഓട്ടോ പിടിച്ചാണ് ജോണ്‍ ബ്രിട്ടാസ് തിരിച്ചെത്തിയത്. തന്നെ മർദ്ദിക്കുന്നത് ഡിസിപി അറിഞ്ഞുവെന്നും ഡിസിപിയുടെ നിര്‍ദേശത്തിനെ തുടര്‍ന്നാണ് പുറത്തുവിട്ടതെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് വഴിയിൽ ഇറക്കിവിടുകയായിരുന്നു. ഇതാണ് എംപിയുടെ അവസ്ഥയാണെങ്കിൽ ബാക്കി കാര്യങ്ങൾ എന്തായിരിക്കുമെന്നും അദ്ദേഹം ചോദിച്ചു.

Related Articles

Back to top button