വാൽപ്പാറ വാഹനാപകടത്തിൽ മരിച്ച ഒൻപത് പേരുടെയും പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി; അമ്പലപ്പറമ്പ് ഗവൺമെന്റ് ഹൈസ്കൂളിൽ ഉച്ചയോടെ പൊതുദർശനം

വാൽപ്പാറ വാഹനാപകടത്തിൽ മരിച്ച ഒൻപത് പേരുടെയും പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി. മൃതദേഹങ്ങൾ ഉടൻ തന്നെ മലപ്പുറത്തേക്ക് കൊണ്ടുപോകും. ഇന്ന് ഉച്ചയോടെ മലപ്പുറം പാങ്ങ് അമ്പലപ്പറമ്പ് ഹയർസെക്കൻഡറി സ്കൂളിൽ പൊതുദർശനം നടക്കും. തുടർന്ന് സംസ്കാര ചടങ്ങുകൾ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഇന്നലെ അർധരാത്രി 12 മണിയോടെ പൊള്ളാച്ചി ആശുപത്രിയിൽ ആരംഭിച്ച പോസ്റ്റ്‌മോർട്ടം പുലർച്ചെ നാല് മണിയോടെയാണ് പൂർത്തിയായത്.

ഇന്നലെ വൈകുന്നേരം 5.20ഓടെയാണ് മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ഗവൺമെന്റ് എൽ.പി സ്കൂളിലെ വിനോദയാത്രാ സംഘം സഞ്ചരിച്ച വാൻ വാൽപ്പാറ ചുരത്തിൽ അപകടത്തിൽപ്പെട്ടത്. ചുരത്തിലെ പതിമൂന്നാം ഹെയർപിൻ വളവിൽ നിയന്ത്രണം വിട്ട വാഹനം പലവട്ടം മറിഞ്ഞ് ഏകദേശം 300 അടി താഴ്ചയിലേക്ക് വീണ് ഒൻപതാം വളവിന് സമീപം പതിക്കുകയായിരുന്നു.

പൊള്ളാച്ചിയിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെയായിരുന്നു അപകടം നടന്നത്. പെരിന്തൽമണ്ണയിൽ നിന്ന് വാടകയ്ക്ക് എടുത്ത ടൂറിസ്റ്റ് വാനിലായിരുന്നു ഡ്രൈവർ ഉൾപ്പെടെ 13 പേർ യാത്ര ചെയ്തത്. ഇവരിൽ ഏഴ് സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടെ ഒൻപത് പേരാണ് അപകടത്തിൽ മരിച്ചത്.

അപകടത്തിൽ മരിച്ചവർ: 

  1. പാലൂർ പരുത്തിയിൽ അജിത (പ്രധാനാധ്യാപിക, പാങ്ങ് ജിഎൽപിസ്- 54 വയസ്സ്)
  2. റംല(52)
  3. സുഹ്‌റ(43)
  4. ആശ(41)
  5. മജീദ്(43)
  6. സജിത(45)
  7. ഷക്കീല(37)
  8. റുക്കിയ (39)
  9. ഹിഷാം(12)

അപകടത്തിൽ പരിക്കേറ്റവർ

  • മസ്‌നീൻ(10) പൊള്ളാച്ചി സർക്കാർ ആശുപത്രിയിൽ
  • നൗഷാദ്, ഷഹദിൻ(11), ഡ്രൈവർ മുഹമ്മദ് ഫാഹിസ്- കോയമ്പത്തൂരിലെ ആശുപത്രിയിൽ

Related Articles

Back to top button