കോൺഗ്രസ് എംഎൽഎമാർക്ക് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് തട്ടിപ്പ്….പ്രതികൾ പിടിയിൽ….

തിരുവനന്തപുരം: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പയറ്റി വിജയിച്ച തന്ത്രവുമായി കേരളത്തിലും പണം തട്ടാനെത്തിയവർ ഒടുവിൽ പൊലീസ് പിടിയിൽ. മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് എലത്തൂർ എംഎൽഎ വിദ്യാബാലകൃഷ്ണനിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച ദില്ലി സ്വദേശികളാണ് പിടിയിലായത്. പ്രതികൾ എംപിമാരായ ഷാഫി പറമ്പിലിനേയും, ഡീൻ കൂര്യക്കോസിനേയും തട്ടിപ്പിനായി ലക്ഷ്യമിട്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

യുപി, രാജസ്ഥാൻ, ഹരിയാന, മാഹാരാഷ്ട്ര, അരുണാചൽ പ്രദേശ്, അടക്കം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടത്തിയ തട്ടിപ്പ് കേരളത്തിലും പയറ്റാനായിരുന്നു പ്രതികളുടെ പദ്ധതി. വൻ ആസൂത്രണവും തയ്യാറെടുപ്പും നടത്തിയെങ്കിലും ഏറ്റില്ല, അവസാനം കേരള പൊലീസിന്റെ പിടിയിലുമായി. ദില്ലി സ്വദേശികളായ ഗൗരവ്, നിഥിൻ കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്.

Related Articles

Back to top button