താരസംഘടനയിലെ തർക്കം.. നിർണായക നീക്കവുമായി വനിത അംഗങ്ങൾ

താരസംഘടന അമ്മയിൽ തർക്കങ്ങൾ നിലനിൽക്കെ നിർണായക നീക്കവുമായി സംഘടനയിലെ വനിതാ അംഗങ്ങൾ. രജിസ്ട്രാർ ഭരണം കൊണ്ടുവരണമെന്ന ആവശ്യവുമായി വനിതാ അംഗങ്ങൾ രജിസ്ട്രാർക്ക് കത്തയച്ചു. അൻസിബ ഹസ്സൻ, മാലാ പാർവതി, ഉഷ ഹസീന, പൊന്നമ്മ ബാബു എന്നിവരാണ് രജിസ്ട്രാർക്ക് കത്തയച്ചത്. 1955-ലെ തിരുവിതാംകൂർ-കൊച്ചി സാഹിത്യ, ശാസ്ത്ര, ചാരിറ്റബിൾ സൊസൈറ്റീസ് രജിസ്‌ട്രേഷൻ ആക്റ്റിലെ സെക്ഷൻ 19 പ്രയോഗിക്കണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

രാജിവെച്ചുപോയവർ തിരികെ വന്നത് നിയമവിരുദ്ധവും ബൈലോകൾക്ക് വിരുദ്ധവുമാണെന്നും കത്തിൽ പറയുന്നുണ്ട്. രജിസ്ട്രാർ ഓഫീസിൽ നൽകിയ യോഗ മിനുറ്റ്‌സ് യാഥാർത്ഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്നതല്ലെന്നും കത്തിൽ പറയുന്നു. മിനുറ്റ്‌സിന്റെ ആധികാരികതയിൽ ആശങ്കയുണ്ട്. ജുഡീഷ്യൽ ഫോറങ്ങൾക്ക് മുൻപിൽ വ്യാജ രേഖകൾ നൽകാൻ സാധ്യതയുണ്ട്. ഉത്തരവാദികൾക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും കത്തിൽ പറയുന്നു

Related Articles

Back to top button