പവർകട്ടിനെതിരെ എകെജി സെന്ററിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധം

പവർകട്ടിനെതിരെ എകെജി സെന്ററിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധം. സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. വൈദ്യുതി മന്ത്രി വിഡ്ഢിത്തം പറയുകയാണെന്നും വൈദ്യുതി ചാർജ്ജ് വർധിപ്പിക്കാനാണ് നീക്കമെന്നും ഇ പി ജയരാജൻ പറഞ്ഞു. കഴിഞ്ഞ 10 വർഷം എവിടെയെങ്കിലും ആക്ഷേപം ഉണ്ടായിരുന്നോ എന്ന് ചോദിച്ച ഇ പി, ഭരിക്കാൻ അറിയില്ലെങ്കിൽ പഠിച്ചിട്ട് ഭരിക്കണമെന്നും മുഖ്യമന്ത്രിക്ക് പരിചയക്കുറവ് ഉണ്ടെങ്കിൽ പരിശീലനം നേടണമെന്നും പറഞ്ഞു. അരണ്ട സർക്കാർ കേരളത്തിന് ബാധ്യതയായിരിക്കുന്നുവെന്നും ഇ പി ജയരാജൻ കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് നിലവിലുളള വൈദ്യുതി പ്രതിസന്ധിയ്ക്ക് കാരണം മുൻ എൽഡിഎഫ് സർക്കാരാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ദീർഘകാലാടിസ്ഥാനത്തിൽ വൈദ്യുതി കരാറുകൾ ഉണ്ടാക്കുന്നതിൽ മുൻ സർക്കാർ വീഴ്ച വരുത്തിയതാണ് സ്ഥിതി വഷളാക്കിയതെന്നും സണ്ണി ജോസഫ് പറഞ്ഞു.

Related Articles

Back to top button