കിടപ്പുമുറിയിൽ ബെഡ് ഷീറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ… 24കാരൻ അറസ്റ്റിൽ

തൃശൂർ: കൈപ്പമംഗലത്ത് എംഡിഎംഎയുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചളിങ്ങാട് ഒറ്റത്തൈ സ്വദേശി പുതിയവീട്ടിൽ മുഹമ്മദ് ഫാഹിസ് (24) ആണ് പിടിയിലായത്. ഇയാളുടെ വീട്ടിലെ കിടപ്പുമുറിയിൽ നിന്ന് 2.930 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി മുഹമ്മദ് നദീമിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും കൈപ്പമംഗലം പൊലീസും സംയുക്തമായാണ് പരിശോധന നടത്തിയത്.

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. വീടിനകത്തെ കിടപ്പുമുറിയിൽ ബെഡ് ഷീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലാണ് എംഡിഎംഎ കണ്ടെത്തിയത്. പിടിച്ചെടുത്ത ലഹരിമരുന്ന് ഇന്റർമീഡിയറ്റ് അളവിലുള്ളതാണെന്ന് പൊലീസ് വ്യക്തമാക്കി. തൃശൂർ റൂറൽ ജില്ലാ നാർക്കോട്ടിക് സെൽ സർക്കിൾ ഇൻസ്പെക്ടർ ജയൻ, ഡാൻസാഫ് എസ്.ഐ. പ്രദീപ്, എ.എസ്.ഐ. ലിജു ഇയ്യാനി, എസ്.സി.പി.ഒ. ബിജു, സി.പി.ഒമാരായ നിഷാന്ത്, സുർജിത് സാഗർ എന്നിവരും കൈപ്പമംഗലം പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. രഞ്ജിത്ത് കെ., എസ്.ഐമാരായ അനന്തകൃഷ്ണൻ, തോംസൺ ആന്റണി, എസ്.സി.പി.ഒ. മിഥുൻ ലാൽ, സി.പി.ഒ. ആഷിഖ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

Related Articles

Back to top button