UDF നൊപ്പം ചേരുമെന്ന സൂചന നൽകി വി ശിവൻകുട്ടി…

തിരുവനന്തപുരം കോർപ്പറേഷനിലെ അവിശ്വാസ പ്രേമയത്തിൽ യുഡിഎഫിനൊപ്പം ചേരുമെന്ന സൂചന നൽകി സിപിഐഎം നേതാവ് വി ശിവൻകുട്ടി. യുഡിഎഫിനൊപ്പം ചേരാൻ ഇപ്പോൾ തീരുമാനിച്ചിട്ടില്ല. പക്ഷേ അതിനെക്കുറിച്ച് ആലോചിക്കേണ്ട സമയം ആകുന്നു. എല്ലാം കാലത്തും ആ കസേരയിൽ ഇരിക്കാൻ ബിജെപിക്ക് കഴിയില്ലെന്നും വി ശിവൻകുട്ടി പറഞ്ഞു.

കൗൺസിൽ ഹാളിൽ എല്ലാ മേയർമാരുടെയും ഫോട്ടോയുണ്ട്. എന്നാൽ അഞ്ച് വർഷം പൂർത്തിയാക്കി നിങ്ങളുടെ ഫോട്ടോ അതിൽ വരില്ലെന്ന് വി ശിവൻകുട്ടി പറഞ്ഞു. നഗരസഭയ്ക്ക് എതിരായുള്ള പ്രതിഷേധ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദേഹം. എൽഡിഎഫ് പിന്തുണയ്ക്കില്ലെന്ന് വ്യക്തമാക്കിയതോടെ, ഇന്ന് അവിശ്വാസപ്രമേയം അവതരിപ്പിക്കാനുള്ള നീക്കത്തിൽ നിന്ന് യുഡിഎഫ് പിന്മാറിയിരുന്നു.

ബിജെപി കൗൺസിലർ ആർ സുഗതൻ കാപ്പാ കേസിൽ അറസ്റ്റിലായതിനും, സത്യപ്രതിജ്ഞാ വിവാദത്തിനും പിന്നാലെയാണ് കോർപ്പറേഷൻ ഭരണസമിതിയ്ക്കെതിരെ യുഡിഎഫിന്റെ അവിശ്വാസപ്രമേയ നീക്കം. എൽഡിഎഫ് പിന്തുണയ്ക്കില്ലെന്ന് വ്യക്തമാക്കിയതോടെ, പ്രമേയം അവതരിപ്പിക്കാനുള്ള മൂന്നിലൊന്ന് ഭൂരിപക്ഷം ലഭിക്കില്ല. ഇതോടെയാണ് അവിശ്വാസപ്രമേയനീക്കത്തിൽ നിന്നുള്ള യുഡിഎഫ് പിന്മാറിയത്.

Related Articles

Back to top button