ബിഷ്ണോയി സംഘം രൺബീറിനെയും ലക്ഷ്യമിട്ടു…കൂടുതൽ പ്രമുഖർ അക്രമികളുടെ ലക്ഷ്യപ്പട്ടികയിൽ…

ബിഷ്ണോയി സംഘം രൺബീറിനെയും ലക്ഷ്യമിട്ടു?. ടൈഗർ ഷ്രോഫിനു നേരെ വെടിയുതിർത്ത പ്രതികൾ രൺബീർ കപൂറിനെയും ലക്ഷ്യമിട്ടിരുന്നതായി വിവരം. മുംബൈ ബാന്ദ്രയിലുള്ള രൺബീർ കപൂറിന്റെ വസതിയിൽ അക്രമികൾ നിരീക്ഷണം നടത്തി. കൂടുതൽ പ്രമുഖർ അക്രമികളുടെ ലക്ഷ്യപ്പട്ടികയിലുണ്ടോ എന്ന് അന്വേഷിക്കുന്നു.ബിഷ്‌നോയ് സംഘത്തിലെ അംഗമായ അനില്‍ പണ്ഡിറ്റിന്റെ നിര്‍ദേശപ്രകാരമാണ് ഷ്രോഫിന് നേരെ ആക്രമണം നടന്നതെന്ന് മുംബൈ പോലീസ് ബുധനാഴ്ച കോടതിയെ അറിയിച്ചു.

കേസില്‍ ഇതുവരെ എട്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗൂഢാലോചന, ആയുധ വിതരണം, ഇതില്‍ പങ്കാളികളായവരുടെ പങ്ക് എന്നിവയെക്കുറിച്ച് അന്വേഷണസംഘം പരിശോധിച്ചുവരികയാണ്.വെടിവെപ്പുമായി ബന്ധപ്പെട്ട മൂന്ന് പ്രധാന പ്രതികളെ ബുധനാഴ്ച രാജസ്ഥാനിലെ കോട്ടയിൽ നിന്ന് മുംബൈയിലെത്തിക്കുകയും, ഒക്ടോബർ 31 വരെ പോലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്യുകയും ചെയ്തു.

Related Articles

Back to top button