എറണാകുളത്ത് വിഡി സതീശന് വമ്പൻ സ്വീകരണം; നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയത്..

മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ആദ്യമായി എറണാകുളത്ത് എത്തിയ വിഡി സതീശന് വമ്പൻ സ്വീകരണമൊരുക്കി യുഡിഎഫ് പ്രവർത്തകർ. നെടുമ്പാശേരി വിമാനത്താവളത്തിൽ നൂറു കണക്കിന് പ്രവർത്തകരാണ് സതീശനെ സ്വീകരിക്കാനെത്തിയത്. പ്രവർത്തകരുടെ തിക്കിനും തിരക്കിനുമിടയിൽ നിന്ന് നിയുക്ത മുഖ്യമന്ത്രിയെ വാഹനത്തിലെത്തിക്കാൻ പൊലീസും പാർട്ടി നേതാക്കളും ഏറെ പണിപ്പെട്ടു. പിന്നീട് മുതിർന്ന കോൺഗ്രസ് നേതാവ് വയലാർ രവിയുടെ കാക്കനാട് വാഴക്കാലയിലെ വീട്ടിലും സതീശനെത്തി. നെട്ടൂരിലെ കുടുംബവീട്ടിലെത്തി സഹോദരങ്ങളെയും മറ്റ് കുടുംബാംഗങ്ങളെയും നിയുക്ത മുഖ്യമന്ത്രി സന്ദർശിച്ചു.




