രണ്ട് കപ്പൽ, 22 ഇന്ത്യക്കാർ….ആയുധങ്ങളുമായി വന്ന് കടൽകൊള്ളക്കാർ….

യെമൻ, സൊമാലിയൻ തീരങ്ങൾക്ക് സമീപം നടന്ന വെവ്വേറെ സംഭവങ്ങളിൽ 22 ഇന്ത്യക്കാരുമായി രണ്ട് ചരക്കുകപ്പലുകൾ കടൽക്കൊള്ളക്കാർ തട്ടിയെടുത്തു. ഷിപ്പിങ് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ ഇക്കാര്യം സ്ഥിരീകരിച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. രണ്ടു കപ്പലുകളിലുമുള്ള ഇന്ത്യൻ ജീവനക്കാർ സുരക്ഷിതരാണ്.
കാമറൂൺ പതാകയേന്തിയ എംവി ലുതുഫ് ഓഗസ്റ്റ് 17ന് സൊമാലിയയിലെ പുന്ത്‌ലാന്‍ഡ് തീരത്തിന് സമീപത്തുനിന്നാണ് തട്ടിക്കൊണ്ടുപോയത്. ആറ് ഇന്ത്യക്കാർ ഉൾപ്പെടെ 10 ജീവനക്കാരാണ് ഇതിലുണ്ടായിരുന്നത്. എറിത്രിയൻ പതാകയേന്തിയ രണ്ടാമത്തെ എണ്ണക്കപ്പലായ എംടി സിബു ഓഗസ്റ്റ് 20ന് യെമൻ തീരത്തിന് സമീപം ഏഡൻ ഉൾക്കടലിൽ വച്ച് കടൽക്കൊള്ളക്കാർ തട്ടിയെടുക്കുകയായിരുന്നു. 16 ഇന്ത്യക്കാർ ഉൾപ്പെടെ 20 ജീവനക്കാരാണ് ഈ കപ്പലിലുള്ളത്.



