രക്ഷിതാക്കളോടൊപ്പം ഉറങ്ങാൻ കിടന്ന രണ്ട് പെൺകുട്ടികളെ കാണാതായി; മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷണം

രക്ഷിതാക്കളോടൊപ്പം ഉറങ്ങാൻ കിടന്ന രണ്ട് പെൺകുട്ടികളെ കാണാതായതായി പരാതി. വടകര വില്യാപ്പള്ളിയിൽ നിന്നാണ് ഞായറാഴ്ച പുലർച്ചെ മുതൽ ഇരുവരെയും കാണാതായത്. ബംഗാൾ സ്വദേശികളായ പെൺകുട്ടികളുടെ മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

മയ്യന്നൂർ പുത്തലത്ത് താഴകുനി വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന സാബി ഷെയ്ക്കിന്റെ മകൾ നർഗീസ് ഖാത്തൂൻ (12), ഇയാളുടെ ഭാര്യയുടെ ബന്ധുവായ രശ്മി മോനി (16) എന്നിവരെയാണ് കാണാതായത്.

രക്ഷിതാക്കളോടൊപ്പം ഉറങ്ങാൻ കിടന്ന ഇവരെ പുലർച്ചെ ഒരു മണിക്കും ആറ് മണിക്കും ഇടയിലുള്ള സമയത്താണ് കാണായത്. കാണാതായത് ശ്രദ്ധയിൽപ്പെട്ടതോടെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു.

കുട്ടികളുടെ മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് വടകര പൊലീസ് അന്വേഷണം ഡൽഹിയിലേക്ക് വ്യാപിപ്പിച്ചു.വെസ്റ്റ് ബംഗാളിലെ ഹുഗ്ലി ജില്ലയിലെ പാണ്ടുവ സിംലാഗർ ചമ്പഹാത്തി സ്വദേശികളാണ് ഇവർ.

Related Articles

Back to top button