പാളയം മാർക്കറ്റിലെ അനധികൃത കെട്ടിടം പൊളിക്കൽ ആരംഭിച്ച് തിരുവനന്തപുരം കോർപ്പറേഷൻ…

തിരുവനന്തപുരം പാളയം മാർക്കറ്റിലെ അനധികൃത കെട്ടിടങ്ങൾ കോർപ്പറേഷന്റെ നേതൃത്വത്തിൽ പൊളിച്ച് തുടങ്ങി . മേയറുടെ കർശന നിർദേശത്തെ തുടർന്നായിരുന്നു നടപടി. വരും ദിവസങ്ങളിൽ കൂടുതൽ കയ്യേറ്റങ്ങൾ പൊളിച്ചു നീക്കുമെന്ന് കോർപ്പറേഷൻ മേയർ വി വി രാജേഷ് പറഞ്ഞു. അനധികൃത പണപ്പിരിവ് നിർത്തലാക്കാനും നടപടി ഉണ്ടാകും.

സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി പാളയം മാർക്കറ്റിന്റെ നിർമ്മാണ പ്രവർത്തികൾ പുരോഗമിക്കുകയാണ്. പക്ഷേ ഭൂരിഭാഗം കച്ചവടക്കാരും നിർമിച്ച് നൽകിയ പുതിയ കെട്ടിടങ്ങളിലേക്ക് മാറാൻ തയ്യാറായിട്ടില്ല. പുതിയ കെട്ടിടങ്ങൾ കച്ചവട സൗഹൃദമല്ല എന്നാണ് ആക്ഷേപം അതിനിടയിലാണ് അനധികൃത നിർമ്മാണ പ്രവർത്തികളും പെരുകുന്നത്. രേഖകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ കോർപ്പറേഷനിൽ നിന്നുള്ള സ്പെഷ്യൽ സ്ക്വാഡാണ് നിയമ വിരുദ്ധ നിർമ്മാണങ്ങൾ പൊളിച്ച് തുടങ്ങിയത്. വരും ദിവസങ്ങളിലും നടപടികൾ തുടരുമെന്ന് കോർപ്പറേഷൻ മേയർ വി വി രാജേഷ് പറയുന്നു.

Related Articles

Back to top button