മന്ത്രിമാർക്കും പഴ്സനൽ സ്റ്റാഫിനുമായി 480 ഐപാഡുകൾ വാങ്ങാൻ സർക്കാർ… ചിലവ്….

തിരുവനന്തപുരം: മന്ത്രിമാർക്കും അവരുടെ പഴ്സനൽ സ്റ്റാഫിനുമായി 6.71 കോടി രൂപ ചിലവിൽ 480 ആപ്പിൾ ഐപാഡുകൾ വാങ്ങാൻ കേരള സർക്കാർ നടപടികൾ ആരംഭിച്ചു. പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ ഒക്ടോബർ 16ന് ഇതുമായി ബന്ധപ്പെട്ട് ഇ-ടെൻഡർ ക്ഷണിച്ചു. സർക്കാർ വകുപ്പുകൾ ചിലവ് ചുരുക്കണമെന്ന് ധനവകുപ്പ് ആവർത്തിച്ച് ആവശ്യപ്പെടുന്നതിനിടെയാണ് ഐപാഡുകൾ വാങ്ങാനുള്ള നീക്കം. 13 ഇഞ്ച് ഐപാഡ് പ്രോ 256 ജിബി, 11 ഇഞ്ച് ഐപാഡ് പ്രോ 256 ജിബി, 11 ഇഞ്ച് ഐപാഡ് (A16) വൈഫൈ പ്ലസ് സെല്ലുലാർ 256 ജിബി എന്നീ മൂന്ന് മോഡലുകളിലായി 160 വീതം ഉപകരണങ്ങളാണ് വാങ്ങുന്നത്.

13 ഇഞ്ച് ഐപാഡ് പ്രോ മോഡലുകൾക്കായി ഏകദേശം 3.19 കോടി രൂപയാണ് ചിലവഴിക്കുന്നത്. ഒരു ഉപകരണത്തിന് ഏകദേശം 1.99 ലക്ഷം രൂപയാണ് വില കണക്കാക്കിയിരിക്കുന്നത്. 11 ഇഞ്ച് ഐപാഡ് പ്രോ മോഡലുകൾക്കായി 2.23 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. ഒരു യൂണിറ്റിന് ഏകദേശം 1.39 ലക്ഷം രൂപയാണ് വില. ബാക്കിയുള്ള 1.27 കോടി രൂപ 11 ഇഞ്ച് ഐപാഡ് (A16) വൈഫൈ പ്ലസ് സെല്ലുലാർ മോഡലുകൾക്കായി ചിലവഴിക്കും. മന്ത്രിമാർ, പ്രൈവറ്റ് സെക്രട്ടറിമാർ, വകുപ്പ് മേധാവികൾ എന്നിവരുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ലാപ്ടോപ്പുകൾ, ഐപാഡുകൾ, ടാബ്‌ലെറ്റുകൾ എന്നിവ വാങ്ങുന്നതിനുള്ള ചെലവ് പരിധി സർക്കാർ അടുത്തിടെ ഉയർത്തിയിരുന്നു. 1.5 ലക്ഷം രൂപയായിരുന്ന പരിധി രണ്ട് ലക്ഷം രൂപയായാണ് വർധിപ്പിച്ചത്. ഇതിന് പിന്നാലെയാണ് ഐപാഡുകൾ വാങ്ങുന്നതിനായി കെൽട്രോൺ ഇ-ടെൻഡർ പുറപ്പെടുവിച്ചത്.

Related Articles

Back to top button