‘ഒരാളെ മുഖ്യമന്ത്രിയാക്കാന്‍ നാടൊന്നായി മുറവിളി കൂട്ടിയ അനുഭവം ചരിത്രത്തില്‍ വിരളം….മോഹന്‍ലാല്‍…

മുഖ്യമന്ത്രി വി ഡി സതീശന് അദ്ദേഹത്തിന്റെ മണ്ഡലമായ പറവൂരില്‍ നല്‍കുന്ന സ്വീകരണ പരിപാടിയില്‍ അതിഥിയായി മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാല്‍. മുഖ്യമന്ത്രി വി ഡി സതീശനില്‍ കേരളം വലിയ പ്രതീക്ഷയര്‍പ്പിക്കുന്നുവെന്നും നിരവധി സാധ്യതകള്‍ അദ്ദേഹത്തിന് മുന്നിലുണ്ടെന്നും ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് മോഹന്‍ലാല്‍ പറഞ്ഞു. വി ഡി സതീശനില്‍ സത്യസന്ധത, സുതാര്യത എന്നീ ഗുണങ്ങള്‍ പ്രകടമാണെന്നും ഏത് വെല്ലുവിളി നിറഞ്ഞ ഘട്ടത്തിലും അത് നിലനിര്‍ത്താന്‍ അദ്ദേഹത്തിന് സാധിക്കട്ടേ എന്ന് ആശംസിക്കുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു. മോഹന്‍ലാലിനെക്കൂടാതെ ശ്രീകുമാരന്‍ തമ്പി, സലിംകുമാര്‍ തുടങ്ങിയ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.



