പന്തീരാങ്കാവില്‍ ഇന്നലെ പിടികൂടിയ കോടികളുടെ ലഹരിവസ്തു എത്തിച്ചത് വിദേശത്തേക്ക് കടത്താന്‍…

ഇന്നലെ പിടികൂടിയ കോടികളുടെ ലഹരിവസ്തു കോഴിക്കോട് പന്തീരാങ്കാവില്‍ എത്തിച്ചത് വിദേശത്തേയ്ക്ക് കടത്താന്‍. പ്രതികളായ മുഹമ്മദ് ഷഫീഖ്, ഫാത്തിമ നസ്റിന് എന്നിവരാണ് ചോദ്യം ചെയ്യലില്‍ ഇക്കാര്യം സമ്മതിച്ചത്. രാജസ്ഥാനിലെ അജ്മീറില്‍ നിന്നാണ് കോഴിക്കോടേക്ക് എംഡിഎംഎ എത്തിച്ചത്.വിപണിയില്‍ മൂന്ന് കോടിയിലധികം വിലമതിക്കുന്ന 3.300 കിലോ എംഡിഎംഎ ആണ് ഇന്നലെ എക്സൈസ് പിടികൂടിയത്. പ്രതികളെ പുലര്‍ച്ചെ വരെ ചോദ്യം ചെയ്തപ്പോഴാണ് വിദേശത്തേക്ക് കടത്തുന്ന വിവരം വെളിപ്പെടുത്തിയത്. കൊണ്ടോട്ടി കച്ചേരിക്കല്‍ സ്വദേശി മുഹമ്മദ് ഷഹീഖ്, അടിവാരം സ്വദേശിനിയും ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സറുമായ ഫാത്തിമ നസ്റിന് എന്നിവരെ ചോദ്യം കോടതില്‍ ഹാജരാക്കിയ ശേഷം കസ്റ്റഡിയില്‍ വാങ്ങും.



