പാലക്കാട് ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയുടെ ശിക്ഷാവിധി….

പാലക്കാട്: കേരളത്തെയാകെ നടുക്കിയ പാലക്കാട് പോത്തുണ്ടി നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതിയായ ചെന്താമരയുടെ ശിക്ഷാവിധി നാളെ പ്രഖ്യാപിക്കും. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പറയുക. പ്രതിഭാഗത്തിന്റെയും വാദിഭാഗത്തിന്റെയും അന്തിമവാദങ്ങൾ കോടതിയിൽ പൂർത്തിയായിരുന്നു. കഴിഞ്ഞ ദിവസം കോടതി ചെന്താമര കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.

ചെന്താമര ഒരു സ്ഥിരം കുറ്റവാളിയാണെന്നും ഇയാൾ സമൂഹത്തിന് തന്നെ വലിയൊരു ആപത്താണെന്നും അതിനാൽ പ്രതിക്ക് വധശിക്ഷ തന്നെ നൽകണമെന്നുമാണ് പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായി വാദിച്ചത്. താൻ ഗാന്ധിജിയല്ലെന്ന പ്രതിയുടെ മുൻകാല മനോഭാവം തന്നെ ഇയാൾ ഇനിയും കുറ്റകൃത്യങ്ങളിൽ ഏർപ്പെടാനുള്ള സാധ്യത ചൂണ്ടിക്കാണിക്കുന്നുവെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. എന്നാൽ, പ്രതിക്ക് മാനസാന്തരപ്പെടാൻ ഒരു അവസരം നൽകണമെന്നും മുൻകാല സ്വഭാവങ്ങൾ പരിഗണിക്കരുതെന്നുമാണ് പ്രതിഭാഗം വാദിച്ചത്. കേസിൽ കേവലം സാഹചര്യ തെളിവുകൾ മാത്രമാണുള്ളതെന്നും പ്രത്യക്ഷ തെളിവുകളില്ലെന്നും പ്രതിഭാഗം കോടതിയിൽ ചൂണ്ടിക്കാട്ടി.

Related Articles

Back to top button