ആർട്ട് ഓഫ് ലിവിങ്ങിന്റെ 45-ാം വാർഷികാഘോഷം…പ്രധാനമന്ത്രി അഭിസംബോധന ചെയ്യും

ആർട്ട് ഓഫ് ലിവിങ്ങിന്റെ 45-ാം വാർഷികാഘോഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. ആർട്ട് ഓഫ് ലിവിങ്ങിന്റെ 45-ാം വാർഷികാഘോഷങ്ങളിലും സ്ഥാപകൻ ശ്രീ ശ്രീ രവിശങ്കറിന്റെ 70-ാം ജന്മദിനാഘോഷങ്ങളിലും പ്രധാനമന്ത്രി പങ്കെടുക്കും. മേയ് 10-ന് ബെംഗളൂരുവിലെ ആർട്ട് ഓഫ് ലിവിങ് ഇന്റർനാഷണൽ സെന്ററിൽ നടക്കുന്ന പരിപാടിയിലാണ് പ്രധാനമന്ത്രി എത്തുക. ‌അതോടൊപ്പം പുതുതായി നിർമിച്ച ധ്യാൻ മന്ദിറിന്റെ ഉദ്ഘാടനവും ചെയ്യുകയും

മാനസിക ക്ഷേമം, ഗ്രാമവികസനം, പ്രകൃതി സംരക്ഷണം, സാമൂഹിക പരിവർത്തനം എന്നീ മേഖലകളിലെ വർഷം നീളുന്ന ദേശീയ സേവന പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും ചെയ്യും. 182 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഓൺലൈനായും ഓഫ്‌ലൈനായും പരിപാടിയിൽ പങ്കെടുക്കും. മേയ് 13-ന് ശ്രീ ശ്രീ രവിശങ്കർ നയിക്കുന്ന ലോകസമാധാനത്തിനായുള്ള ആഗോള ധ്യാന പരിപാടി നടക്കും. ലോകമെമ്പാടുമുള്ളവർക്ക് ലൈവ് സ്ട്രീമിങ് വഴി പങ്കെടുക്കാവുന്നതാണ്.

Related Articles

Back to top button