‘വില കൂടിയത് ഏറുപടക്കമെറിഞ്ഞിട്ടല്ലല്ലോ!’….. കുറയ്ക്കേണ്ട സാഹചര്യം വന്നാൽ കുറയ്ക്കും’…. കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി

കൊച്ചി: രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്നതിനിടയിൽ, വിഷയത്തിൽ വിവാദ പ്രതികരണവുമായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ഇന്ധനവില കൂടിയതിന് കാരണം ഏറുപടക്കമെറിഞ്ഞിട്ടല്ലല്ലോ എന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് സുരേഷ് ഗോപിയുടെ പരിഹാസം കലർന്ന മറുപടി. കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ ആഗോള യുദ്ധങ്ങളുടെ പശ്ചാത്തലത്തിലാണ് ഇന്ധനവില വർദ്ധിച്ചതെന്നും ലോകവ്യാപകമായി ഈ പ്രതിസന്ധിയുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. അന്താരാഷ്ട്ര തലത്തിലുള്ള യുദ്ധ സാഹചര്യങ്ങൾ മാറിയാൽ മാത്രമേ വിലയുടെ കാര്യത്തിൽ കൃത്യമായ തീരുമാനം എടുക്കാൻ കേന്ദ്ര സർക്കാരിന് സാധിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.

പെട്രോൾ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിൽ പോലും നിലവിൽ വില വർദ്ധിച്ചിട്ടുണ്ടെന്നാണ് കേന്ദ്രമന്ത്രി ചൂണ്ടിക്കാണിക്കുന്നത്. രണ്ടാഴ്ചയ്ക്കിടെ നാലാമത്തെ തവണയാണ് രാജ്യത്ത് ഇന്ധനവില വർദ്ധിപ്പിക്കുന്നത് എന്നത് ജനങ്ങളെ കടുത്ത ദുരിതത്തിലാഴ്ത്തിയിട്ടുണ്ട്. ഏറ്റവും ഒടുവിലായി പുറത്തുവന്ന കണക്കുകൾ പ്രകാരം പെട്രോളിന് ലിറ്ററിന് 2.61 രൂപയും ഡീസലിന് ലിറ്ററിന് 2.71 രൂപയുമാണ് ഒറ്റയടിക്ക് വർദ്ധിപ്പിച്ചത്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് വരെ ഇത് കാരണമാകുമെന്ന ആശങ്ക നിലനിൽക്കെയാണ് കേന്ദ്രമന്ത്രിയുടെ ഈ ന്യായീകരണം.

Related Articles

Back to top button